Saturday, October 4, 2008

ഒരു വിലാപകാവ്യം,കാല്പനികതയുടെ നഷ്ട ബോധം

വെള്ളിയഴ്ച വൈകിട്ട് ഞാന്‍ വേളാങ്കണ്ണിക്ക് പോകാന്‍ ബസില്‍ ഇരിക്കുമ്പോള്‍ ആണു॥ യാഹ്യാ തന്നാ ബാല്യകാല സഖി ഓര്‍ത്തതു॥ അപ്പോള്‍ തന്നെ ബേപ്പൂര്‍ സുല്‍ത്താന്റെ ആ മാന്ത്രിക സ്പര്‍ശം ഉള്ള ആ നോവല്‍ ഞാന്‍ വായിച്ചു ആ സുന്ദര കാവ്യം എന്നെ കുറേ ചിന്തിക്കാ‍ന്‍ പ്രേരിപ്പിച്ചു ആ ചിന്തകളുടെ പ്രതിഫലനം ആണു ഈ പോസ്റ്റ്।

നമ്മളിലെ കാല്പനികത... നഷ്ടപ്പെടുകയാണൊ?... ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ നാം നാമല്ലാതെ ആയിപ്പോവുന്നു... “പരിശുദ്ധമായ ഒരു ഗ്രാമം ആമ്പല്‍ക്കുളങ്ങളും മുക്കുറ്റിപ്പൂക്കളും കാത്തിരിക്കാന്‍ ഒരു അമ്മിണിക്കുട്ടിയും” എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡയലോഗ് ആണു ഇതു॥ ഈ വാക്കുകള്‍ ഒരു വിലാപം ആണു॥ നഷ്ടപ്രണയത്തിന്റെ അല്ലെങ്കില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലത്താ ആ ഗ്രാമീണതയുടെ സൌന്ദര്യത്തിന്റെ ...
എങ്ങനെ ആണു നമ്മള്‍ മലയാളികള്‍, ശ്യാമ സുന്ദരകേര കിടാര ഭൂമിയില്‍ നിന്നും എനിക് മലയാ‍ലം കൊരച്ചു കൊരച്ചു അരിയാം... എന്ന് അധപതിച്ചു പോയതു।ആശാന്റെയും,ഉള്ളൂരിന്റെയും കാലത്തു നിന്നു നമ്മള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ കാലം വരെ। ശരിയായ ദിശയില്‍ യാത്ര ചെയ്തു പിന്നെ എവിടെ ആണു പിഴച്ചത്...

തുമ്പപ്പൂവിന്റെ ശാലീനതയും തുളസിക്കതിരിന്റെ പരിശുദ്ധിയും മുല്ലപ്പൂവിന്റെ സുഗന്ധവും തളിര്‍വെറ്റിലയും പുലരിയിലെ കുയില്‍ ഗാനവും പുഴയിലെ പരല്‍ മീനെയും ഒക്കെ ഇനി എന്നണു നമ്മള്ക്ക് കാണാനും ആസ്വദിക്കാനും പറ്റുക। ഇനി നമ്മുടെയൊകെ അടുത്ത തലമുറ വളര്‍ന്നു വരുമ്പോള്‍ ഇതൊക്കെ എന്താണെന്നു തന്നെ അവര്‍ക്ക് അറിയില്ലയിരിക്കും।

ഇനി എന്നെ ആകര്‍ഷിച്ച ആ കാല്പനികതയിലേക്ക് വരാം।മജീദിന്റെയും സുഹറയുടെയും പ്രണയം... ഒരു വേദന ആണെങ്കില്‍ കൂടി അത് ഒരു സുഖമുള്ള വേദന ആയിട്ടാണ് എനിക്ക് തോന്നിയത്। ഗ്രാമീണതയുടെ സൌന്ദര്യവും പരിശുദ്ധിയും ഒക്കെ നിറഞ്ഞ് നില്‍ക്കുന്ന ഒരു ബന്ധമാണ് അവരുടേതു।അതു പോലെ ഒരു പ്രണയം നമുക്ക് എന്നെങ്കിലും ഉണ്ടാവുമോ... ഇല്ലാ എന്നാണ് എനിക്കു തോന്നുന്നത്... അതൊക്കെ ഒരിക്കലും പ്രാക്റ്റിക്കല്‍ അല്ലെല്ലൊ അല്ലേ ഈ കാലത്ത്॥

എനിക്ക് അറിയാവുന്ന ഒരേട്ടന്‍ പേര് പറയുന്നില്ല॥ ആളൊരു അച്ചായന്‍ ആണു॥ ഒരു നായര്‍കുട്ടിയെ സ്നേഹിച്ചു... ഇപ്പോള്‍ എല്ലാം പ്രശ്നം ആയി കഴിഞ്ഞു॥ അവരു പിരിയാന്‍ പോവുകയാണു, പ്രാക്റ്റിക്കല്‍ അല്ലാത്തത് കൊണ്ട്॥ എനിക്ക് മനസ്സിലാവത്തത് എന്നാണു മലയാളിക്കു ഈ പ്രാക്റ്റിക്കല്‍എന്ന വാക്കിനോട് ഇത്ര പ്രേമം പിടിച്ചത് എന്നാണു॥ഈ ഓട്ടപ്പാച്ചിലിനു ഇടയില്‍ നമ്മള്‍ നമ്മെ തന്നെ മറന്നു പോവുന്നു॥ ബന്ധങ്ങളെ മറക്കുന്നു। പ്രണയം പോട്ടെ॥ സ്വന്തം മാതാപിതാക്കളെ നോക്കാന്‍ ഓള്‍ഡ് ഏജ് ഹോമില്‍ ഏല്‍പ്പിക്കുന്നവരുടെ കാലമാണെല്ലൊ ഇത്॥

എന്നെങ്കിലും നമ്മള്‍ക്കു നന്മകള്‍ നിറഞ്ഞ ആ നാട്ടില്പുറം തിരികെ കിട്ടുമോ?॥ അമ്പലക്കുളങ്ങളും,നാലുകെട്ടുകളും,നാളികേരത്തിന്റെ ആ നാടെന്ന ഖ്യാതിയും,കുളിച്ചു ഈറനോടെ പുളിയിലക്കര മുണ്ട് ഉടുത്ത് ക്ഷേത്ര ദര്‍ശനത്തിനു പോവുന്ന ഗ്രാമീണ പെണ്‍കൊടികളും ഒക്കെ ( അവസാനം പറഞ്ഞതു കേട്ട് തെറ്റിദ്ധരിക്കന്റാ‍ ഞാന്‍ അങ്ങനെ കാണുന്ന കുട്ടികളുടെ ഐശ്വര്യം ആണു ഉദ്ദേശിച്ചത്)।ബേപ്പൂര്‍ സുല്‍ത്താന്റെയും എം ടി യുടെയും മറ്റും നോവലുകളില്‍ കാണുന്ന ആ ഗ്രാമം। അങ്ങനെ ഒരു ഗ്രാമത്തിനായി ഞാന്‍ കേഴുകെയാണു॥ ഒരു വേഴാമ്പലിനെപോലെ...

എന്റെ അടുത്ത പോസ്റ്റ് എന്താണ് നമ്മള്ക്ക് ഇങ്ങനെ ഒരു ദുര്യോഗം വരാന്‍ ഉണ്ടായ കാരണം എന്നാനു॥ എന്റെ മനസ്സില്‍ നിന്നു വരുന്ന ഭ്രാന്തമായ ആശയങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഒരു അപേക്ഷ... ഉടനെ തന്നെ അടുത്ത പോസ്റ്റ് പ്രതീക്ഷിക്കാം

പിന്‍ കുറിപ്പ്: എന്റെ എല്ലാ വട്ടന്‍ ആശയങ്ങളും നന്നായി എന്നു പറയുന്ന ഒരു നല്ല സുഹുര്‍ത്ത് ഉണ്ട് എനിക്കു। ഇന്നലെ ഞാന്‍ ഭാവിയെപ്പറ്റി ഒരു പ്രവചനം നടത്തിയിരുന്നു അവളോട്। ഞാന്‍ എഴുതാന്‍ പോവുന്ന ഈ പോസ്റ്റ് നന്നാവില്ല എന്നു।അപ്പോള്‍ അവള്‍ പറഞ്ഞത് ഇതു നന്നാവും എഴുതൂ എന്നാണു എന്തായലും ഞാന്‍ വിചാരിച്ച പോലെ അത്ര ശരിയയില്യ ഇത് എന്നാലും എനിക്ക് എല്ലാ പ്രോത്സാഹനവും തന്നു ഇതു എഴുതാന്‍ എന്നെ പ്രേരിപ്പിച്ച എന്റെ ആ നല്ല കൂട്ടുകാരിക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിന്നു। നന്ദി മാഷേ॥

4 comments:

ഗുപ്തന്‍ said...

നല്ല പോസ്റ്റ്

bhuji said...

its nice .... something i have experienced too, but when new generations come they interact with their past and this interaction alters their culture , i dont know if you should call it deterioration, and insist to stick to past, maybe we need to transcend all these values

ശ്രീ said...

നല്ല ചിന്തകള്‍!
നന്മകള്‍ മാത്രമുള്ള നാട്ടിന്‍ പുറങ്ങള്‍ നമുക്കു നഷ്ടമായിക്കൊണ്ടിരിയ്ക്കുകയാണല്ലോ...

meera prasannan said...

nannayitundu.........
evideyo epozho nammal purakotu sancharikendiyirikkunnu enna orashayam thonni...........!!